FIFA U17 World Cup : Brazil And Spain To Play In Kochi | Oneindia Malayalam

2017-07-08 30

Hosts India were on Friday (July 7) drawn with two-time champions Ghana, United States and Colombia in a tough Group A of the FIFA Under 17 World Cup. India will kick off their campaign against the USA on October 6 before taking on Colombia on October 9.
The hosts will conclude the first phase with a match against Ghana, winners in 1991 and 1995, on October 12 in New Delhi.


ഫുട്‌ബോള്‍ ആരാധകര്‍ കൊതിയോടെ കാത്തിരുന്ന ലോകകപ്പ് മത്സരം കൊച്ചിയിലേക്ക്. ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കൊച്ചിയില്‍ ലോകകപ്പില്‍ പന്ത് തട്ടുന്നത് സാക്ഷാല്‍ ബ്രസീല്‍ താരങ്ങള്‍. എതിരാളികളും ചില്ലറക്കാരല്ല - സ്‌പെയിന്‍. അണ്ടര്‍ 17 ലോകകപ്പിലാണ് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ബ്രസീലും സ്‌പെയിനും ഏറ്റുമുട്ടുന്നത്. ആതിഥേയരായ ഇന്ത്യയ്ക്കുമുണ്ട് ലോകകപ്പ് കളിക്കാന്‍ അവസരം. യു എസ് എയാണ് ആദ്യമത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. അമേരിക്കയ്ക്ക് പുറമേ ഘാന, കൊളംബിയ ടീമുകളും ഇന്ത്യയുടെ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് എ. ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ല എന്ന് ചുരുക്കം. ഒക്ടോബര്‍ ആറിന് അമേരിക്ക, ഒമ്പതിന് കൊളംബിയ, 12ന് ഘാന എന്നിവരുമായിട്ടാണ് ഇന്ത്യയുടെ കളി.